ഐ ഹേറ്റ്,...
>> Saturday, January 9, 2010 –
ലേഖനം
സ്നേഹിക്കാനും ഒത്തുകൂടാനും അല്ലേ നമ്മുടെ സോഷ്യൽ നെറ്റ്വർക്കുകൾ ,അതോ വെറുക്കാനും വെറുപ്പിക്കാനുമോ? ഓർക്കൂട്ടിൽ മുളച്ചു പൊന്തുന്ന "ഹേറ്റ്"കമ്മ്യുണിറ്റികളാണു ഇത്തരത്തിൽ ചിന്തിപ്പിക്കൻ കാരണം ഉപ്പു തൊട്ട് കല്ലിനും,കൽക്കണ്ടത്തിനും,കാജോളിനും വരെ ഓർക്കൂട്ടിൽ കമ്മ്യുണിറ്റികളുണ്ട്,അതു കൊണ്ടു ഇല്ലാത്തത്തല്ലേ ഇനി "ക്രിയേറ്റ്" ചെയ്യാൻ പറ്റു, അതുകൊണ്ട് ഐ ഹേറ്റ് കമ്മ്യുണിറ്റികളും, ഐ ലവ് കമ്മ്യുണിറ്റികളും ദിനംപ്രതി പെരുകുന്നു ഒരു ദേശത്തിന്റെയോ,സ്കൂളിന്റെയോ,കോളേജിന്റെയോ പേരിലുള്ള കമ്മ്യുണിറ്റികൾ ഒന്നുമില്ലങ്കിലും പഴയ സുഹൃത്തുക്കളെ കാണുന്നതിനും,എല്ലാവർക്കും ഒരേ സന്ദേശങ്ങൾ അയക്കുവാനും[കോമൺ മെസേജ്] ഒക്കെ സഹായിക്കുന്നു,ഈ "ഐ ഹേറ്റുകൾ" എന്തിന്? ചാനൽ പരിപാടി തൊട്ട് നമ്മുടെ അയൽ രാജ്യമായ പാകിസ്താനോട് വരെയുണ്ട് ഈ "ഹേറ്റിസം".ഓർക്കൂട്
കമ്മ്യുണിറ്റിയിൽ ഒന്നു സെർച്ച് ചെയ്ത് നോക്കു അപ്പോൾ കാണാം ഒരു നൂറായിരം വെറുപ്പുകളെ,..സത്യത്തിൽ വെറുത്ത് പോകും,...ഐ ഹേറ്റ് ത്രിഷ,ഐ ഹേറ്റ് സ്റ്റാർ സിങ്ങേർസ് ,ഐ ഹേറ്റ് ചൈന,ഐ ഹേറ്റ് മുസ്ലീംസ്, പാകിസ്താനാടാണു കൂടുതൽ വെറുപ്പ് പാകിസ്താനെ "പോർക്ക്"ഇസ്താനായി അധിക്ഷേപിഛിരിക്കുന്നു, വ്യത്യസ്തമായ ഹേറ്റ് കമ്മ്യുണിറ്റികളും ഉണ്ട് കേട്ടൊ, ഐ ഹേറ്റ് മൻഡേ മോണിംഗ്, ഐ ഹേറ്റ് എക്സാംസ്,ഐ ഹേറ്റ് ബാത്തിംഗ് , കേട്ടാൽ ചിരി വരും, ഇങ്ങനേയും വെറുപ്പൊ? എന്തായാലും ശരി ഒരു രാജ്യത്തേയും,മതത്തേയും ഇത്തരത്തിൽ അവഹേളിക്കുന്നത് തെറ്റാണ്, എന്തും കാണിക്കാനുള്ള സ്പ്യ്സായി കമ്മ്യുണിറ്റികളെ മാറ്റരുത്,“വന്ദേമാതരത്തിലും,ഐ ഹേറ്റ് പാകിസ്താനിലും“അംഗമാകുന്നവന്റെ ദേശസ്നേഹം എത്ര ഉദാത്തമായിരിക്കുന്നു? ഇത് ഒരു പക്ഷേ മാനസികവൈകല്യത്തിന്റെയോ,നമ്മുടെ കാലത്തിന്റെയോ മാറ്റമാകാം എന്തുതന്നെയായാലും ആ മാറ്റം വെറുക്കപ്പെടേണ്ടതു തന്നെയാണ്,ഇത്തരം പ്രവണതകളെ നിരുത്സാഹപ്പെടുത്തുവാൻ നാം തന്നെ തീരുമാനിച്ചേ പറ്റു.
പിൻകുറിപ്പ്:- ഭാഗ്യത്തിനു സെർച് ചെയ്ത്പ്പൊൾ ഐ ഹേറ്റ് ഫാദറും,മദറും കണ്ടില്ലാ,..ഇനി അതും കൂടിയെ വെറുക്കൽ കമ്മ്യുണിറ്റിയിൽ ഉള്ളൂ ,അതോ ഉണ്ടോ? ആർക്കറിയാം?
ശരിയാണ് ശ്രീജിത്ത്. കമ്മ്യൂണിറ്റി സൈറ്റുകള്‍ ഉപയോഗിയ്ക്കുന്നവരില്‍ (രാഷ്ട്രത്തോടും മതങ്ങളോടും) വെറുപ്പും വിരോധവും വളര്‍ത്താനേ ഇത്തരം ഗ്രൂപ്പുകള്‍ ഉപകരിയ്ക്കൂ...
ഓര്‍ക്കൂട്ട്, സുഹൃത്തുക്കളെ കണ്ടെത്താനും ആശയവിനിമയം നടത്താനുമല്ലാതെ ഞാന്‍ അധികവും ഉപയോഗിയ്ക്കാറില്ലാത്തതു കൊണ്ട് ഇത്തരം കമ്മ്യൂണിറ്റികളൊന്നും ശ്രദ്ധിയ്ക്കാറില്ല, താല്പര്യവുമില്ല
nalla post,
നന്ദി ശ്രീ,.. ഗംഗ,..വീണ്ടും വരണം,.
രാജ്യങ്ങളോടും മതങ്ങളോടും വെറുപ്പ് പരസ്യമായി പ്രഖ്യാപിക്കുന്ന അത്തരം കമ്മ്യൂണിറ്റികള്‍ നിരോധിക്കതന്നെ വേണം.
ഓര്‍ക്കൂട്ട്, സുഹൃത്തുക്കളെ കണ്ടെത്താനും ആശയവിനിമയം നടത്താനുമല്ലാതെ ഞാന്‍ അധികവും ഉപയോഗിയ്ക്കാറില്ലാത്തതു കൊണ്ട് ഇത്തരം കമ്മ്യൂണിറ്റികളൊന്നും ശ്രദ്ധിയ്ക്കാറില്ല, താല്പര്യവുമില്ല
ഇതാണ് ശരി... ശ്രീ,, പറഞ്ഞതിനോട് ഞാന്‍ ചേരുന്നു
വെറുപ്പുകളും വെറികളും സ്വയം പേറുന്ന രോഗങ്ങളുടെ പഴുത്തൊലിക്കുന്ന ചലങ്ങളാണു..
ശ്രീജിത് പറയുന്നതു പോലെ പാക്കിസ്താനെയോ ചൈനയെയോ വെറുക്കുന്നതോടെ നമ്മുടെ ദേശസ്നേഹത്തിണ്റ്റെ അളവുമാപിനിയായി വരുന്നതു ഒരു ഫാസിസ അധമ വികാരമാണു,...
എല്ലാവരെയും സ്നേഹിക്കാന്‍ പഠിപ്പിച്ച മഹാന്‍മാരുടെ നാട്ടില്‍ വെറുക്കാന്‍ ഒരു ആധൂനിക ലോകം.
സത്യമായും ഇങ്ങനെ ഒന്ന്(ഹേറ്റ് സൈറ്റ്) ഇത് വരെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല..
ചൂണ്ടിക്കാട്ടിയതിനു നന്ദി
ഇതൊരു രോഗം തന്നെ !!!
ഗീതചേച്ചി, പാവപ്പെട്ടവൻ, ബക്കർ, അരുൺ ഭായി, ചിത്രകാരൻ,...പോസ്റ്റ് വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി,..വീണ്ടും വരണം,..വായിക്കണം,..സ്നേഹത്തോടെ,..
very good post thank you for your writing.
വ്യത്യസ്തമായ ഒരു പോസ്റ്റ്. ഇഷ്ടപ്പെട്ടു.
നല്ല ചിന്ത. ഇനിയും കുഉടുതല്‍ എഴുതു