മൌനം
>> Sunday, July 11, 2010 –
കവിത
വാക്കിന്നപ്പുറം എനിക്ക് കടപ്പാട്, - നിവിൻ(പെയ്ന്റിങ്ങ്)
പറയേണ്ടി വരുമ്പോൾ
നിശബ്ദ നിശ്വാസമായി
രൂപാന്തരപ്പെട്ട എന്റെ
സ്മൃതി താളങ്ങൾ
ഇന്ന്,
ഈ മുറിയിൽ
ഇരുമ്പഴിയറുത്ത്
പേക്കോലമാടും വെളിച്ചത്തിലും
മൂത്രം മണക്കുന്ന കാറ്റിലും
എന്നോ കരിച്ചിത്രം വരച്ച ചുവരിലും
ഒട്ടിപ്പിടിച്ച വറ്റിലും
ആകെപ്പടർന്നൊരോർമ്മയായ്
ഉന്മാദമായി,ബോധിസത്ത്വനായ്,.
ഒടുവിലെന്നിലേക്കമർന്ന്
ഒടുവിലെന്നിലേക്കമർന്ന്
എന്നെപുൽകിയ
നിതാന്ത സ്വാസ്ഥ്യമീയിന്നെൻ മൌനം,..
മൌനം...
കൊള്ളാം കുഉട്ടുകാരാ