Drop Down MenusCSS Drop Down MenuPure CSS Dropdown Menu 02-Animated Drop Down CSS3 :-
you can't read this blog,please install malayalam font from here use mozilla firefox

കഥാവശേഷന്‍ ,....

Buzz It



അന്‍സാര്‍ നീ ,,.
കലാപത്തിന്റെ തിരു ശേഷിപ്പ്‌ ,..
ദൈന്യതയുടെ അര്‍ത്ഥന്ന്ധരന്യാസം
രുധിര താണ്ഡവത്തിന്റെ നേര്‍ കാഴ്ച,..
റഹ്മത്ത് നഗറിന്റെ നിസംഗത ,..
നരോപട്യയുടെയും രഖിയായുടെയും ,ജോത്പുരിന്റെയും വിഹ്വലത ,...
***
അന്‍സാര്‍,....നീ
പകയുടെ തിരശ്ചീനതക്ക് മേല്‍ വീണ നിരാ -
ലംബ രേഖ ,..
അന്ധതയ്ക്കു നേര്‍ക്ക്‌ നിഴലിച്ച ചോദ്യം
ചിറക്‌ അറ്റവരുടെ പ്രതിരൂപന്‍
നിരാശ്രിതരുടെ നെരിപ്പോട്‌ ,..
***
അന്‍സാര്‍ ,..നീ ,..
രക്ഷാ കവചങ്ങള്‍ ഇല്ലാത്തവരുടെ ബാങ്ക് വിളി ,..
നിന്റെ കണ്ണില്‍ ഒന്നര വയസിന്റെ നാമ്പ്‌ ,.
നിന്റെ തുടിപ്പ്,.... -നിന്റെ റുഖിയ ,..
നിന്റെ കണ്ണില്‍ പരുദയില്‍ നീ കാത്തു സൂക്ഷിച്ച ,
നിന്റെ സ്വപ്നം ,...-നിന്റെ പ്രിയ തഹേരാ,..
***
അന്‍സാര്‍ ,..നീ
ഗുജറാത്തിന്റെ ശേഷിപ്പ് ,..
ഇന്ത്യയുടെ സംത്രാസം ,..
നിന്റെ കണ്ണില്‍ ഒന്നരവയസിന്റെ നാമ്പ് ,..
നിന്റെ തുടിപ്പ് ,..നിന്റെ റുഖിയ ,..
നിന്റെ കണ്ണില്‍ പരുദയില്‍ നീ കാത്തു സൂക്ഷിച്ച ,
നിന്റെ സ്വപ്നം ,...-നിന്റെ പ്രിയ തഹേരാ,..
***
അന്‍സാര്‍ നീ ,...
ആസന്ന മരണത്തിന്റെ ദൃക്‌സാക്ഷി ,...
...................................................................
(2002-ഇല്‍ ഭാരതം നേരിട്ട ദുരന്തമായിരുന്നു ഗുജറാത്ത്‌ കലാപം ,...മത സ്പര്‍ധ മുതലാക്കി നടത്തിയ കൂട്ടക്കുരുതി ,..അന്ന് തന്നെ വെട്ടാനായി പാഞ്ഞടുക്കുന്നവരുടെ മുന്നില്‍ കൈകൂപ്പി യാചിക്കുന്ന ചെറുപ്പക്കാരന്റെ -കുദ്ബുധീന്‍ അന്‍സാരിയുടെ മുഖം നാം മറന്നിടുണ്ടാവില്ല,..മറക്കരുത്‌ ,..ഭാഷാപോഷിണിയില്‍ അടുത്ത കാലത്ത് വന്ന ലേഖനം വായിച്ചപ്പോള്‍ തോന്നിയ ഒരു വികാരം അതാണ് ഈ വരികള്‍ക്ക് ആധാരം ,..
റഹ്മത്ത് നഗര്‍ - അന്‍സാരിയുടെ ജന്മ സ്ഥലം ,
നരോപട്യാ,ജോധ്പൂര്‍,രഖിയ - കലാപത്തിനു ഇരയായ പ്രദേശങ്ങള്‍
റുഖിയ -അന്‍സാറിന്റെ മകള്‍
തഹേര-അന്‍സാറിന്റെ ബീവി
ഇപ്പോള്‍ അന്‍സാര്‍ അഹ്മദബാധില് തയ്യല്‍ കട നടത്തുന്നു ,...ജീവിക്കുന്നു ,...കണ്ണില്‍ ഇപ്പോഴും
ആസന്ന മരണത്തിന്റെ ഭീകരതയുമായി ,...
അന്‍സാര്‍ നീ ,...)

ശ്രീ  – (July 12, 2009 at 9:55 AM)  

നന്നായിട്ടുണ്ട്

Appu Adyakshari  – (July 12, 2009 at 11:35 AM)  
This comment has been removed by a blog administrator.
Appu Adyakshari  – (July 12, 2009 at 1:31 PM)  

അതായത് ബ്ലോഗ്, പോസ്റ്റ്, കമന്റ്, ഇ-മെയിൽ ഇതൊക്കെ തൽക്കാലത്തേക്ക് മറക്കൂ. എവിടെ മലയാളം എഴുതുന്നു എന്നതിലല്ല കാര്യം, നമ്മുടെ കമ്പ്യൂട്ടറിൽ മലയാളം എഴുതാൻ നാം ഏതു രീതി സ്വീകരിക്കുന്നു എന്നതിലാണു കാര്യം. മനസ്സിലായില്ലെങ്കിൽ ഇനിയും ചോദിക്കാൻ മടിക്കേണ്ട കേട്ടോ.

രാമചന്ദ്രൻ വെട്ടിക്കാട്ട്  – (July 12, 2009 at 7:14 PM)  

നന്നായിട്ടുണ്ട്...
തുടരുക. ആശംസകള്‍..

skcmalayalam admin  – (July 13, 2009 at 6:28 AM)  

രാമചന്ദ്രന്‍ സാറിനു നന്ദി,..

skcmalayalam admin  – (July 13, 2009 at 6:35 AM)  

അപ്പുവേട്ടനും,ശ്രീയ്ക്കും സ്നേഹാദരവോടെ നന്ദി,...

skcmalayalam admin  – (December 15, 2009 at 8:19 PM)  
This comment has been removed by the author.
Anonymous –   – (December 15, 2009 at 8:20 PM)  
This comment has been removed by a blog administrator.

Post a Comment

നിങ്ങളുടെ അഭിപ്രായമാണ് ചിറകിന്റെ ഊര്‍ജം,വായിക്കുക ,.വിലയിരുത്തുക ,...

Creative Commons License
ചിറക്‌ chirak by sreejith kumar v.s is licensed under a Creative Commons Attribution-Noncommercial 2.5 India License.
Based on a work at www.sreeschirak.blogspot.com.
Permissions beyond the scope of this license may be available at www.sreeschirak.blogspot.com.

  © Blog template designed by Sreejith kumar v.s

Back to TOP