കൂട്ടിചേർക്കപ്പെടേണ്ട സുവിശേഷം
>> Sunday, July 25, 2010 –
കവിത
“ഇതെന്റെ രക്തമാണ് എടുത്ത് കൊള്‍ക”
മെഴുകുതിരി വെട്ടത്തില്‍, ചുവരില്‍
തൂക്കിയ നാഥനെ നോക്കി തോമസ്സ്
മുന്‍വാക്യം മൂന്നാവര്‍ത്തിച്ചു,..
കാസയിലെ വീഞ്ഞിനും
ദൈവപുത്രന്റെ കൃപയ്ക്കും
ഒരേ നിറം,ഒരേ രുചി
തോമസ്സ് ഒറ്റ വലിക്ക് കുടിച്ചു
അന്ത്യഅത്താഴം പോലെ,..
കണ്ണില്‍,
എപ്പോഴൊക്കെയോ കൈപ്പറ്റിയ
വെള്ളിക്കാശുകള്‍
ഏദന്‍തോട്ടം തേടിപ്പോയ ഭാര്യ
കുറേ കല്ലുകള്‍
സ്വയം നിന്ദിതന്‍, പീഡിതന്‍
കണ്ണിറുക്കി, മുകളിലേക്ക് നോക്കാതെ
ചോരതുപ്പി തോമസ്സ്
മൊഴിഞ്ഞെന്നു തോന്നുന്നു
“ഏലി ഏലി ലമ്മാ ശബക്താനി“,..
ആദിവചനം പോലെ
ജീവന്റെ രേണുക്കള്‍ പൊട്ടിച്ച്
എങ്കിലും
കേള്‍ക്കാന്‍ ആരുമില്ലാതെ,..
തോമസ്സിന്റെ പുറപ്പാട്,..
നസ്രത്തില്‍ മണിമുഴക്കം
ഉല്‍പ്പത്തിയുമുത്ഥാനവും നഷ്ടപ്പെട്ട
ജീവിതം സുവിശേഷമാക്കി
ഗോല്‍ക്കൊത്ത കടന്ന് മണലാരണ്യം കടന്ന്
ജോര്‍ദാനും ചെങ്കടലും കടന്ന് മഴവില്ല് നോക്കി
നാട്ടിലെ പഴയ മാമോദീസ
പള്ളീലെ മണിയും കേട്ട്,..
മെഴുകുതിരി വെട്ടത്തില്‍, ചുവരില്‍
തൂക്കിയ നാഥനെ നോക്കി തോമസ്സ്
മുന്‍വാക്യം മൂന്നാവര്‍ത്തിച്ചു,..
കാസയിലെ വീഞ്ഞിനും
ദൈവപുത്രന്റെ കൃപയ്ക്കും
ഒരേ നിറം,ഒരേ രുചി
തോമസ്സ് ഒറ്റ വലിക്ക് കുടിച്ചു
അന്ത്യഅത്താഴം പോലെ,..
കണ്ണില്‍,
എപ്പോഴൊക്കെയോ കൈപ്പറ്റിയ
വെള്ളിക്കാശുകള്‍
ഏദന്‍തോട്ടം തേടിപ്പോയ ഭാര്യ
കുറേ കല്ലുകള്‍
സ്വയം നിന്ദിതന്‍, പീഡിതന്‍
കണ്ണിറുക്കി, മുകളിലേക്ക് നോക്കാതെ
ചോരതുപ്പി തോമസ്സ്
മൊഴിഞ്ഞെന്നു തോന്നുന്നു
“ഏലി ഏലി ലമ്മാ ശബക്താനി“,..
ആദിവചനം പോലെ
ജീവന്റെ രേണുക്കള്‍ പൊട്ടിച്ച്
എങ്കിലും
കേള്‍ക്കാന്‍ ആരുമില്ലാതെ,..
തോമസ്സിന്റെ പുറപ്പാട്,..
നസ്രത്തില്‍ മണിമുഴക്കം
ഉല്‍പ്പത്തിയുമുത്ഥാനവും നഷ്ടപ്പെട്ട
ജീവിതം സുവിശേഷമാക്കി
ഗോല്‍ക്കൊത്ത കടന്ന് മണലാരണ്യം കടന്ന്
ജോര്‍ദാനും ചെങ്കടലും കടന്ന് മഴവില്ല് നോക്കി
നാട്ടിലെ പഴയ മാമോദീസ
പള്ളീലെ മണിയും കേട്ട്,..
പഴയ കവിതകൾ പോലെയൊന്നെഴുതാൻ ശ്രമിക്കാറില്ലേ ?
ആശാനെ കൊള്ളാം ആശംസകള്‍
കൊള്ളാം
അടിപൊളി...
ആശംസകള്‍...
നന്നായിരിക്കുന്നു
തീര്‍ച്ചയായും ഒരു പ്രതിഭ താങ്കളില്‍ ഉണ്ടെന്നു ഈ കവിത തെളിയിക്കുന്നു.
പീഢാനുഭവത്തിന്‍െറ പാതയില്‍
നിസ്സഹായതയോടെ മുടന്തുന്ന തോമസ്.
മോചനം തേടുന്ന മനസ്സ്.
കൊള്ളാം നന്നായിരിക്കുന്നു ..
ആശംസകള്‍ .....
Kalavallabhan,ഉമേഷ് പിലിക്കൊട്,കുസുമം ആര്‍,ഭാനു കളരിക്കല്‍ ,ഡോ.വാസുദേവന്‍ നമ്പൂതിരി,ഷാഹിന ,Jishad ,the man to walk with, ബ്ലോഗ് സന്ദർശിച്ചതിനും,..അഭിപ്രായങ്ങൾ അറിയിച്ചതിനും,...നന്ദി,.....വീണ്ടും വരണം വായിക്കണം,....നന്ദി
Kollaaam! Ashamsakal!