വായന മരിക്കുന്നില്ല ,........
>> Sunday, July 5, 2009 –
മിനിക്കഥ
അവള് വളരെ ചിന്തിച്ചു ഒരു കവിത എഴുതി ,ആരും വായിച്ചില്ല ,....അവള് വളരെ ഭാവന കലര്‍ത്തി ഒരു കഥ എഴുതി ,ആരും പരിഗണിച്ചില്ല ,....അവള് സമയമെടുത്ത് ഒരു നോവല്‍ എഴുതി ,ആരും പ്രസിദ്ധീകരിച്ചില്ല.... .അവസാനം അവള് പെട്ടന്നുള്ള വെപ്രാളത്തില്‍ എന്തൊക്കയോ എഴുതി ,...ചിന്തയില്ലാതെ,ഭാവനയില്ലാതെ ,തീരെ സമയം എടുക്കാതെ എഴുതിയ ആ വരികളില്‍ അവളുടെ ആത്മാശം ഉണ്ടായിരുന്നു - അത് പുനപരിശോധിക്കാനും നഷ്ട്ടപ്പെടാതെ ഫയല്‍ ചെയ്യുവാനും ധാരാളം ആള്ക്കരുണ്ടായി ,.....
,.......................
,...........അത് ഒരു ആത്മഹത്യാ കുറിപ്പായിരുന്നു ,....???
ഗംഭീരം...എഴുത്ത് തുടരുക.