‘ കവിത ഭാഷയുടെ സൃഷ്ടി ‘
കവിത ഭാഷയുടെ സൃഷ്ടിയാണെന്നും കവികൾക്കല്ലാ കവിതകൾക്കാണ് പ്രാധാന്യമെന്നും മലയാളത്തിലെ പ്രശസ്തകവി കെ.സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു
ജൂലെ 16 –ന് സ്കൂൾ ഓഫ് ലെറ്റേഴ്സിൽ വെച്ച് നടന്ന കവിതാസംവാദത്തിലാണ് കവിതയെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് അദ്ദേഹം അവതരിപ്പിച്ചത്. സ്വന്തം കവിതകൾ ചൊല്ലിക്കൊണ്ട് തുടങ്ങിയ കവിതാചർച്ചയിൽ വിദ്യാർത്ഥികളുടെ നിരവധി സംശയങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു.കവിതയുടെ അധുനികപ്രവണതകൾ വിലയിരുത്തിയ ചർച്ചയിൽ
സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്റ്റർ ഡോ: കെ.എം കൃഷ്ണൻ , ഡോ: പി.പി രവീന്ദ്രൻ, ഡോ: ചങ്ങമ്പുഴ ഹരികുമാർ, ഡോ:മനോജ് എം.ബി, ഡോ: ജോസ് കെ.മാനുവൽ എന്നിവർ പങ്കെടുത്തു.
തങ്ങളുടെ പ്രിയകവിയുടെ സാന്നിധ്യം സ്കൂൾ ഓഫ് ലെറ്റേഴ്സിലെ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.
"കവിതാചർച്ചയിൽ വിദ്യാർത്ഥികളുടെ നിരവധി സംശയങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു."
ഇതൊരു വാർത്താക്കുറിപ്പുപോലെയായി.
ഒന്നു വിശദമാക്കാമയിരുന്നു.
ഇനിയും ഒരു പുതിയ പോസ്റ്റിലുമാവാം.
പ്രിയ ശ്രീജിത്ത് ഒത്തിരി താമസിച്ച മറുപടി സ്വീകരിയ്ക്കണം. ഞാന്‍ ഇപ്പോള്‍ പത്തനംതിട്ട സ്റ്റാസില്‍ ജോലി ചെയ്യുന്നു. "വറ്‍ത്തമാനങ്ങള്‍" പുസ്തകമാക്കി റേയിന്‍ബൊ ബുക്സ് പ്റസിധീകരിച്ചിട്ടുണ്ട്. സൌകര്യമെങ്കില്‍ വാങ്ങി വായിക്കണം. ബാലേട്ടന്‍, ഹാരിസ് സാറ്‍ ഒക്കെ സുഖമായിരിയ്ക്കുന്നല്ലൊ? അന്വേഷണം അറിയിയ്ക്കുക. ക്ഷേമ പ്റാറ്‍ഥനകള്‍ ഷാജ്കുമാര്‍
;-